ബിൽഡറുമായി കൂടിയാലോചിക്കുക, ആകർഷകമായ വില നേടുക,

Johnys - Malayalam

പണി പൂർത്തിയായ ഫ്‌ളാറ്റുകളുടെ എണ്ണം വളരെ കൂടുതലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ. അതുകൊണ്ട് ഇപ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ പുതിയ പദ്ധതികൾക്ക് പുറകേ പോകാതെ

പണി പൂർത്തിയായ ഫ്ലാറ്റുകൾ വാങ്ങുക. പദ്ധതി നേരിട്ട് പോയി സന്ദർശിക്കുക. മടി കൂടാതെ ഡിസ്‌കൗണ്ട് നേരിട്ട് ചോദിക്കുക. സമ്പദ് വ്യവസ്ഥയിൽ ഉണർവിൻറെ സൂചനകൾ പ്രകടമായതോടെ പണി തീർന്ന  ഫ്ലാറ്റുകൾ എങ്ങനെയും വിറ്റഴിച്ച്  പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ. ഈ അവസരം കസ്റ്റമേഴ്സിന് പ്രയോജനപ്പെടുത്താം. നിർമാണ ചെലവിലെ  കുറവും വില കുറച്ച്  വിൽക്കാൻ ബിൽഡേഴ്സിനെ പ്രാപ്‌തമാക്കുന്നു. എന്നാൽ ഓഫർ ചെയ്യുന്ന ഡിസ്‌കൗണ്ട് റേറ്റ്  മാത്രമാകരുത് ബിൽഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. ബിൽഡറുടെ മുൻകാല പ്രവർത്തന മികവ് പരിശോധിക്കണം. നല്ല ഗുഡ് വില്ലുള്ള  നിർമാതാക്കളിൽ നിന്നേ വാങ്ങാവൂ. വലിയ തോതിൽ ഡിസ്‌കൗണ്ട് തരാം എന്നു പറഞ്ഞാൽ അതിന്റെ പിന്നിലെ കാരണം അന്യോഷിക്കണം. പോഷ് ഏരിയയിലെ ഫ്ളാറ്റുകൾക്ക് വില കൂടുതലായിരിക്കും.സബർബൻ  ഏരിയയിലേക്ക്  പോയാൽ വിലയും കുറയും.നിങ്ങളുടെ യഥാർത്ഥ ആവശ്യം സ്വയം വിശകലനം ചെയ്ത് ഉചിതമായ തീരുമാനം എടുക്കുക.