പുതിയ വായ്പാ നയം : മാറ്റങ്ങൾക്കു വഴിതുറന്ന് റിയൽ എസ്റ്റേറ്റ് മേഖല,

Johnys - Malayalam

പുതിയ റിസർവ്ബാങ്ക് വായ്പാനയം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ്  ഈ രംഗത്തുള്ളവർ.റിപ്പോ നിരക്കിൽ  കൽ ശതമാനം കുറവാണ് ആർ.ബി.ഐ. വരുത്തിയിരിക്കുന്നത്.കുറഞ്ഞ പലിശയിൽ ഭവന വായ്പ  ഉൾപ്പെടെയുള്ള വായ്പകൾ നല്കാൻ ബാങ്കുകളെ പ്രാപ്തമാക്കുന്ന നയമാണ് ഇത്. ആളുകൾക്ക് വീടുവയ്ക്കാൻ കുറഞ്ഞ പലിശയിൽ വായ്പ കിട്ടിത്തുടങ്ങും.സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് പകരാൻ കഴിയുന്ന നീക്കങ്ങളാണ് ഇതെല്ലാം.

   വായ്പാ നിരക്ക് കുറച്ചാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് ആളുകൾക്ക് താൽപര്യം വീണ്ടും വർധിക്കുമെന്നും, അത്  ഈ മേഖലയിൽ ഗുണപരമായ മാറ്റത്തിനു വഴിതുറക്കുമെന്നും വർമ ഹോംസ് ഡയറക്ടർ, അനിൽ വർമ ചൂണ്ടിക്കാട്ടുന്നു.' ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഇനിയും കുറഞ്ഞാൽ അതിനോടുള്ള താൽപര്യം കുറയും. സ്വർണത്തിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടുന്നില്ല. ഇതൊക്കെ റിയൽ എസ്റ്റേറ്റ്  മേഖലയോടുള്ള താൽപര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്,  അനിൽ വർമ  പറഞ്ഞു. വായ്പാ ഭാരം കുറയുന്നതും റോഡ് കണക്ടിവിറ്റി വർധിക്കുന്നതും റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് എസ്.എഫ്.എസ് ഹോംസ് മാനേജിങ് ഡയറക്ടർ കെ. ലെവ അഭിപ്രായപ്പെട്ടു.