റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്കു പ്രവർത്തനചട്ടം ഉടൻ വേണം: കോടതി,

Johnys - Malayalam

റിയൽ എസ്റ്റേറ്റ് ( നിയന്ത്രണ, വികസന ) നിയമപ്രകാരമുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനചട്ടം ആറു മാസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി .

റിയൽ എസ്റ്റേറ്റ് അതോറിറ്റിയായി തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ നിയോഗിച്‌ 2017 ഫെബ്രുവരി 23 നു ഉത്തരവിറക്കിയതായി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. അതോറിറ്റിക്കു ഫലപ്രദമായി പ്രവർത്തിക്കാൻ എത്രയും വേഗം ചട്ടമുണ്ടാക്കണമെന്നു കോടതി വ്യക്ക്തമാക്കി.

കരാർ പ്രകാരം പദ്ധതി പൂർത്തീകരിച്ചില്ലെന്ന് ആരോപിച് 'കേരളം ഗ്രാമം പ്രോപെര്ടിസി' ൽ വില്ല്ല /അപ്പാർട്മെൻ്സ്റ് വാങ്ങിയ ഗുരുവായൂർ സ്വദേശി എം. സുഭാഷ് തുടങ്ങി 22 പേരാണു കോടതിയെ സമീപിച്ചത്.

അധികാരികൾക്കു മുൻപാകെ പരാതി നൽകാൻ ഹർജിക്കാർക്കു സാധ്യമാണെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം അതോറിറ്റിയെ നിയമിക്കുന്ന പക്ഷം അപേക്ഷ കൈമാറണമെന്നും വ്യക്തമാക്കി.

അതോറിറ്റിയുടെ പ്രവർത്തനത്തിനു ചട്ടമുണ്ടാക്കിയിട്ടില്ലെന്നു ഹർജിഭാഗം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ ചട്ടമുണ്ടാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം