4% സ്വർണപ്പണയ വായ്പ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് ഇടപാടുകാർക്ക് മാത്രം,

Johnys - Malayalam

4%  പലിശ നിരക്കിലുള്ള സ്വർണപ്പണയ കൃഷിവായ്പ ബാങ്കുകൾ നിർത്തലാക്കി . ഇവ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുള്ളവർക് മാത്രം നൽകിയാൽ മതിയെന്ന ക്രേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് നിർദേശം കൈമാറി .KCC ഇല്ലാത്തവർക് ഇനി 9% പലിശ നിരക്കിൽ മാത്രമേ സ്വർണപ്പണയ വായ്പ  എടുക്കാൻ കഴിയു. സംസ്ഥാനത് 74  ലക്ഷം കൃഷിവായ്പകളാണ് ഇപ്പോഴുള്ളത് . ഇതിൽ 16.73 ലക്ഷം വായ്പകൾ മാത്രമാണ് KCC  കു കിഴിലുള്ളത് .ഫലത്തിൽ നാലിൽ ഒന്നു കൃഷിവായ്പ അപേക്ഷകർക്ക് ഇനി സ്വർണമുണ്ടെങ്കിൽ പോലും 4 ശതമാനം പലിശ നിരക്കിൽ കൃഷിവായ്പായെടുക്കാൻ കഴിയില്ല .

2020 ഏപ്രിൽ 1 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നതെങ്കിലും ഇപ്പോൾ തന്നെ നിലവിലെ കൃഷിവായ്പകള്  സ്വർണപ്പണയ കൃഷിവായ്പകളും KCC അക്കൗണ്ടുകളാക്കി മാറ്റാനാണ് ബാങ്കുകളോട് ആവശ്യപെട്ടിരിക്കുന്നത് .KCC ഇടപാടുകാരൻ ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ ഇവ KCC വായ്പകളാക്കി മാറ്റാൻ കഴിയില്ല .