കേരളത്തിലേക്ക് ജപ്പാനിൽ നിന്നും നിക്ഷേപം,

Johnys - Malayalam

 

ജപ്പാനിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം എത്തും.എട്ടു ജാപ്പനീസ് കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ചു. നീറ്റാ ജെലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ ഇരുന്നൂറു കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തു.ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ ആയിരുന്നു വാഗ്ദാനം .ഉത്പാദനം , വ്യാവസായിക പശ്ചാത്തല സൗകര്യങ്ങൾ,മാർക്കറ്റിംഗ് ഹബ്ബുകൾ വിനോദ സഞ്ചാരം,വിവര സാന്കേതിക വിദ്യ ,ബയോ ടെക്നോളജി,വിജ്ഞാന അധിഷ്‌ഠിത വ്യവസായങ്ങൾ,ആരോഗ്യ സംരക്ഷണം,കാർഷികാ അധിഷ്ഠിതാഃ വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകൾ ആണ് എന് മുഖ്യമന്ത്രി പറഞ്ഞു .