റിയൽ എസ്റ്റേറ്റ് നിയന്ത്രണം ,

Johnys - Malayalam

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ)കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിര്മാണത്തിലുള്ളതും ഒക്കുപേൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.റെറ റെജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് റെറ ചെയര്മാന് പി. എച്  . കുര്യൻ പറഞ്ഞു.       

നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് ചതുരശ്ര മീറ്ററിന് ഇരുപത്തിയഞ്ച് രൂപയും പുതിയ കെട്ടിടങ്ങൾക്കു അമ്പതു രൂപയുമാണ് റെജിസ്ട്രേഷൻ ഫീസ്. വാണിജ്യ കെട്ടിടങ്ങൾക്കു നിരക്ക് യഥാക്രമം അമ്പതു രൂപയും നൂറു രൂപയുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് റെജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. ബാങ്കുകളിൽ നിന്നും കെട്ടിട നിർമാണ വായ്പയെടുക്കുന്നത്തിനും റെറ റെജിസ്ട്രേഷൻ നിര്ബന്ധമാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള പരാതികൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. അതോറിറ്റിയുടെ വിലാസത്തിൽ തിരുവനന്തപുരത്തു മാറാവുന്ന ആയിരം രൂപയുടെ ഡി.ഡി സഹിതമാണ് പരാതികൾ നൽകേണ്ടത്. പരാതി നൽകുന്നതിനുള്ള അപേക്ഷ ഫോം റെറയുടെ  വെബ്സൈറ്റിൽ (റെറ.കേരള.ഗവ.ഇൻ ) നിന്ന് ഡൗൺലോർഡ്ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും.